FLASH NEWS

എം എ യു പി സ്കൂൾ മാവിലാകടപ്പുറം ...........ഓണാവധിക്ക് ശേഷം വീണ്ടും സ്കൂളിലേക്ക് ............വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Sunday, 29 January 2017

27-01-2017 പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

27-01-2017 പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 
                              പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം മാവിലക്കടപ്പുറം എം എ യു പി സ്‌കൂൾ 27-01-2017 വെള്ളിയാഴ്ച 11 മണിക്ക് പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിൻറെ സ്‌കൂൾ തല ഉത്‌ഘാടനം നടത്തുകയുണ്ടായി 
                ജന പ്രതിനിധികൾ,രക്ഷിതാക്കൾ,പൂർവ വിദ്യാർത്ഥികൾ,സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ പ്രത്യേകം വലയം തീർത്ത് പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു. രാവിലെ 9 മണി മുതൽ പ്ലാസ്റ്റിക് മാലിന്യം നീക്കി സ്കൂൾ പരിസരം വൃത്തിയാക്കുന്ന പ്രവർത്തിയിൽ വ്യാപൃതരായി.
               പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന്റെ പ്രസക്തി പ്രത്യേകം എടുത്ത് പറഞ്ഞു.മേൽ പരിപാടികളിൽ സംബന്ധിച്ച മുഴുവൻ പേർക്കും ഹെഡ് മാസ്റ്റർ,പി ടി എ പ്രസിഡണ്ട് എന്നിവർ നന്ദി അറിയിച്ചു ശേഷം ഉത്‌ഘാടനച്ചടങ്ങ് 11.30 ന് അവസാനിച്ചു.









No comments:

Post a Comment